ഒരുവട്ടം കാണാം മോഹന്‍ലാല്‍ ഷോ, രക്ഷകനായി വൈശാഖ്; തിരക്കഥ ദുര്‍ബലമായപ്പോള്‍ മോണ്‍സ്റ്റര്‍ ശരാശരിയില്‍ ഒതുങ്ങി (റിവ്യു)

വെള്ളി, 21 ഒക്‌ടോബര്‍ 2022 (12:30 IST)
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍. സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ഷോയ്ക്ക് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതീക്ഷകള്‍ക്കൊത്ത് ഉടരാന്‍ ചിത്രത്തിനു സാധിച്ചില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. 
 
ദുര്‍ബലമായ തിരക്കഥയാണ് മോണ്‍സ്റ്ററിന് തിരിച്ചടിയായത്. ഉദയകൃഷ്ണയുടെ തട്ടിക്കൂട്ട് തിരക്കഥകളെ ഓര്‍മപ്പെടുത്തുന്നുണ്ട് മോണ്‍സ്റ്ററും. പൂര്‍ണമായി ഒരു പരാജയമാകാതെ ചിത്രത്തെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയത് വൈശാഖിന്റെ സംവിധാനമാണെന്നും ആരാധകര്‍ പറയുന്നു. 
 
പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്വിസ്റ്റുകള്‍ പോകുന്നത്. ഒരു ത്രില്ലര്‍ കാണുന്ന വൗ ഫാക്ടര്‍ മോണ്‍സ്റ്ററിന് നല്‍കാന്‍ സാധിച്ചില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. വളരെ എനര്‍ജറ്റിക്ക് ആയ മോഹന്‍ലാലിന്റെ പ്രകടനം കാണാന്‍ മാത്രം ഒരു തവണ ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് മോണ്‍സ്റ്ററെന്നാണ് പ്രേക്ഷക പ്രതികരണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍