ചിലര്‍ ജനിക്കുന്നതുതന്നെ പ്രായമായിട്ടാണ്, ഞാനും അത്തരത്തിലൊരാളാണ്: കങ്കണ

കെ ആർ അനൂപ്

തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (22:10 IST)
നടി കങ്കണ റണൗത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ചർച്ച ആവാറുണ്ട്. ഇപ്പോഴിതാ തൻറെ ബാല്യകാല ചിത്രം പങ്കുവെച്ച് കൊണ്ട് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
 
"ഒരു കുട്ടിയെന്ന നിലയില്‍ മറ്റു കുട്ടികളോടൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ ഓര്‍മ്മകളൊന്നും എനിക്കില്ല. എന്റെ പാവകള്‍ക്ക് മനോഹരമായ ഉടുപ്പുകള്‍ തുന്നിയെടുക്കാനാണ് അക്കാലത്ത് ഞാന്‍ ആഗ്രഹിച്ചത്. മണിക്കൂറുകളോളം ഓരോ കാര്യങ്ങള്‍ ആലോചിച്ചിരിക്കാനും ഞാനിഷ്ടപ്പെട്ടു. ആഴത്തില്‍ ചിന്തിക്കുന്ന പക്വതയുള്ള കണ്ണുകള്‍. ചിലര്‍ ജനിക്കുന്നതുതന്നെ പ്രായമായിട്ടാണ്. ഞാനും അത്തരത്തിലൊരാളാണ്" - കങ്കണ കുറിച്ചു.
 
അതേസമയം ജയലളിതയുടെ ബയോപിക് 'തലൈവി' ഒരുങ്ങുകയാണ്. കങ്കണ ജയലളിതയായി എത്തുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ഏകദേശം ഒരാഴ്ചയോളം ഷൂട്ടിംഗാണ് ഇനി ബാക്കിയുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍