നാലാം തവണയും വിജയ്‌ക്കൊപ്പം യോഗി ബാബു,'ദളപതി 65' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 8 ജൂണ്‍ 2021 (12:12 IST)
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ദളപതി 65' ഒരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്.ഹാസ്യനടന്‍ യോഗി ബാബുവും സിനിമയില്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ വിജയ്‌ക്കൊപ്പം താനും അഭിനയിക്കുന്നുണ്ടെന്ന് യോഗി ബാബു പറഞ്ഞു. അടുത്തിടെ ഒരു ഫാന്‍ ചാറ്റിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 
  
 'മെര്‍സല്‍,' സര്‍ക്കാര്‍ ',' ബിഗില്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാലാം തവണയാണ് വിജയ്‌ക്കൊപ്പം യോഗി ബാബു സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത്.ജോര്‍ജിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അടുത്തിടെയാണ് ടീം ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍