തെലുങ്കിൽ അരങ്ങേറ്റത്തിനൊരുങ്ങി ദളപതി വിജയ്

ഞായര്‍, 30 മെയ് 2021 (17:16 IST)
ഏറ്റവും അവസാനമായി വന്ന മാസ്റ്റർ അടക്കം വിജയചിത്രങ്ങളെല്ലാം തന്നെ തെന്നിന്ത്യയാകെ വൈയ തരംഗം തീർത്ത ചിത്രങ്ങളാണ്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാടിന് പുറത്ത് ആന്ധ്രയിലും തെലങ്കാനയിലും വലിയ പ്രേക്ഷകപ്രീതിയാണ് വിജയ് ചിത്രങ്ങൾക്കുള്ളത്. എങ്കിലും തമിഴിന് പുറത്ത് മറ്റൊരു ഭാഷയിലും വിജയ് ചിത്രങ്ങൾ ചെയ്‌തിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്കിൽ തന്റെ അരങ്ങേറ്റ ചിത്രത്തിനൊരുങ്ങുകയാണ് ദളപതി വിജയ്.
 
മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പെഡിപ്പള്ളിയുടെ ഏറ്റവും പുതിയ ചിത്രത്തിലായിരിക്കും വിജയ് നായകനാവുക. വിജയ്‌യുടെ കരിയറിലെ 66ആം ചിത്രം നിർമിക്കുന്നത് പ്രമുഖ നിർമാതാവായ ദിൽ രാജുവാണ്. തമിഴ്-തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
 
പ്രൊജക്‌ടിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. വിജയ്‍യുടെ പിറന്നാളായ ജൂണ്‍ 22ന് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതപ്പെടുന്നത്. നിലവിൽ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍