അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ് നായകനാകുന്ന ആറാമത്തെ ചിത്രം വരുന്നു, ഫസ്റ്റ് ലുക്ക് മെയ് 30ന്

കെ ആര്‍ അനൂപ്

വെള്ളി, 28 മെയ് 2021 (12:41 IST)
1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന മലയാള സിനിമയില്‍ അഭിനയിച്ച തെലുങ്ക് നടന്‍ അല്ലു സിരിഷിന്റെ പുതിയ സിനിമ വരുന്നു.ചിത്രത്തിന്റെ പ്രീ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.അനു ഇമ്മാനുവല്‍ ആണ് ചിത്രത്തിലെ നായിക.സിരിഷിന്റെ ജന്മദിനമായ മെയ് 30 ന് ഫസ്റ്റ് ലുക്ക് എത്തും.പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ് ടാഗില്‍ തരംഗമാകുകയാണ് 
 
മുഖം വെളിപ്പെടുത്താത്തെ നില്‍ക്കുന്ന ദമ്പതികളെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്. വിജേത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
നടന്റെ പിതാവും നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍