സിദ്ദിഖ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കണ്ണാടി.ഏ ജി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 29 ന് തുടങ്ങും. നടന്റെ കരിയറിലെ പുതിയ വഴിത്തിരിവാകും ഈ കഥാപാത്രം എന്നാണ് പ്രതീക്ഷിക്കുന്നത്. സിദ്ദിഖിന് പുറമേ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. രചന നാരായണന്‍കുട്ടി, രാഹുല്‍ മാധവ്, സുധീര്‍ കരമന, മാമുക്കോയ, സായ്കുമാര്‍, ശ്രീരാമന്‍, അമൃത എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.