'ജോസഫ്' ബോളിവുഡിലേക്ക്, ഹിന്ദിയില്‍ ജോജുവിന്റെ വേഷം ചെയ്യുവാന്‍ സണ്ണി ഡിയോള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 9 നവം‌ബര്‍ 2021 (12:33 IST)
ആര്‍. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം നടന്‍ സണ്ണി ഡിയോളും ഉണ്ടായിരുന്നു. 'ചുപ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ 2018ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലറായ ജോസഫിന്റെ ഹിന്ദി റീമേക്കില്‍ സണ്ണി ഡിയോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
ജോസഫ് സംവിധാനം ചെയ്ത എം പത്മകുമാറാണ് തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്.കമല്‍ മുകുത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനായി സണ്ണി ഡിയോള്‍ എത്തും. ചിത്രം ഇപ്പോള്‍ പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍