ഇഷ തൽവാറിനെ കടത്തി വെട്ടി ശ്രീശാന്തിന്റെ നായികയാകാൻ നിക്കി ഗൽറാണി

Webdunia
വെള്ളി, 1 ഏപ്രില്‍ 2016 (16:57 IST)
നവാഗതനായ സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ശ്രീശാന്ത് ചിത്രത്തിൽ നായിക ഇഷ തൽവാറല്ല പകരം നിക്കി ഗൽറാണിയെന്ന് റിപ്പോർട്ടുകൾ. ടിം ഫൈവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബാബു ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ശ്രീശാന്തിന്റെ ആദ്യമലയാള സിനിമയായ ടിം ഫൈവിൽ ആദ്യം ഇഷ തൽവാറിനെ പരിഗണിച്ചിരുന്നെങ്കിലും പിന്നിട് നിക്കി ഗ‌ൽറാണിക്ക് നറുക്ക് വീഴുകയായിരുന്നു. ചിത്രം ആക്ഷൻ മൂഡിലാണ് ചിത്രീകരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
 
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ തിരക്കിലാണ് ശ്രീശാന്തെന്നും ആയതിനാൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാൻ ഇനിയും സമയമെടുക്കുമെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. 
 
ചിത്രത്തിനായി ആയോധന കലയും ശ്രീശാന്ത് പരിശീൽക്കുന്നുണ്ടെന്നാണ് പ്രചരിക്കുന്ന വാർത്ത. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറിന്റേതാണ്. ഒരു സെക്കൻഡ് ക്ലാസ് യാത്ര, ഇവൻ മര്യാദരാമൻ, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രത്തിലൂടെ മലയാളികലുടെ ഇഷ്ടം പിടിച്ചുപറ്റിയ നായികയാണ് നിക്കി ഗൽറാണി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം