കള്ളന്‍ ഡിസൂസയായി സൗബിന്‍, പുതിയ ചിത്രം വരുന്നു !

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഏപ്രില്‍ 2021 (10:54 IST)
2015 ല്‍ പുറത്തിറങ്ങിയ 'ചാര്‍ലി' എന്ന ചിത്രത്തില്‍ ഡിസൂസയായി സൗബിന്‍ സാഹിര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സിനിമ കണ്ടവരെല്ലാം ആ കള്ളനെ മറന്നിട്ടുണ്ടാവില്ല. ഇപ്പോളിതാ സമാനമായ ഒരു ശീര്‍ഷകമുള്ള ചിത്രവുമായി സൗബിന്‍ വീണ്ടുമെത്തുകയാണ്. തന്റെ അടുത്തത് എന്ന് പറഞ്ഞുകൊണ്ട് സിനിമയിലെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കും എന്നതുറപ്പാണ്.
 
ദിലേഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സജീര്‍ ബാബയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.അരുണ്‍ ചാലില്‍ ഛായാഗ്രഹണവും റിസാല്‍ ജെയിനി എഡിറ്റിംഗും നിര്‍വഹിക്കുന്നു.ബി ഹരിനാരായണന്റെ വരികള്‍ക്ക് ലിയോ ടോമും പ്രശാന്ത് കര്‍മ്മയും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.കൈലാസ് മേനോന്‍ പശ്ചാത്തല സ്‌കോര്‍ കൈകാര്യം ചെയ്യുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍