ഷാരൂഖ് ഖാനൊപ്പം ചിത്രമൊരുക്കാൻ ആഷിക് അബു; ശ്യാം പുഷ്‌കരന്റെ തിരക്കഥ

തുമ്പി ഏബ്രഹാം

വ്യാഴം, 12 ഡിസം‌ബര്‍ 2019 (17:30 IST)
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ നായകനായി ആഷിക് അബു ചിത്രം ഒരുങ്ങുന്നു. ശ്യാം പുഷ്‌കരനാണ് തിരക്കഥ. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ നടന്നു. ആഷിക് അബു തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന്‍ ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്.
 
ആക്ഷന്‍ ഡ്രാമാ സ്വഭാവത്തിലുള്ളതായിരിക്കും സിനിമ. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വൈറസിന് ശേഷം ഉണ്ണി ആര്‍ എഴുതിയ കഥയെ ആധാരമാക്കി പെണ്ണും ചെറുക്കനും എന്ന ഹ്രസ്വിത്രം ആഷിക് അബു പൂര്‍ത്തിയാക്കിയിരുന്നു. രാജീവ് രവി, വേണു, ജെ കെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുങ്ങിയ ആന്തോളജിയിലാണ് ഈ ചിത്രം ഉള്‍പ്പെടുന്നത്. റോഷന്‍ മാത്യുവും ദര്‍ശനാ രാജേന്ദ്രനുമാണ് ഈ ചിത്രത്തില്‍ നായികാനായകന്‍മാര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍