ബിജു മേനോനുമൊത്തുള്ള സംവിധായകന്റെ ആദ്യ ഷൂട്ടിംഗ് കൂടിയാണിത്.ശാന്തി കൃഷ്ണ, ടിജി രവി, ശിവദ, ജോയ് മാത്യു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ശ്യാമപ്രസാദ്, ജയരാജ്, സന്തോഷ് ശിവന്‍ എന്നീ സംവിധായകരുടെയും ഓരോ ചിത്രങ്ങള്‍ ഉണ്ടാകും.ശ്യാമപ്രസാദിന്റെ ചിത്രത്തില്‍ പാര്‍വതി നായികയാകുമ്പോള്‍, ജയരാജിന്റെ സിനിമയില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നു. സന്തോഷ് ശിവന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖ് പ്രധാന വേഷത്തിലെത്തുമെന്ന് പറയപ്പെടുന്നു.ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിനിമകള്‍ നിര്‍മ്മിക്കുന്നു.