കൂടാതെ ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിലും നയൻ തന്നെയാണ് നായിക. ഒരേസമയം, മൂന്ന് നായകന്മാർക്കൊപ്പം അഭിനയിക്കുകയാണ് നയൻസ്. വിജയ് അഭിനയിച്ചതിൽ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു റോളാണ് അറ്റ്ലിയുടെ പുതിയ ചിത്രത്തിലേത്.
ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. തലയുടെ ഭാര്യയായിട്ടാണ് നയൻസ് എത്തുന്നത്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.