നിരവധിപേർ പിന്തുണ നൽകിക്കൊണ്ട് എത്തിയെങ്കിലും പല പ്രതിസന്ധികളും ചിന്മയിക്ക് നേരിടേണ്ടിവന്നിരുന്നു. എന്നാൽ മീടൂ ആരോപണത്തിന് ശേഷം തന്റെ ജീവിതം ആകെ മാറിമറിഞ്ഞെന്നാണ് ചിന്മയി പറയുന്നത്. ഇതിന് മുമ്പ് പ്രതിദിനം മൂന്ന് പാട്ടുകൾവെച്ച് പാടാറുണ്ടായിരുന്നു. 'ദ ഹിന്ദു' ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ചിന്മയി ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട്ടിലെ ഡബിംഗ് കലാകാരന്മാരുടെ സംഘടനയില്‍ നിന്നും ചിന്മയിയെ പുറത്താക്കുകയും ചെയ്തു. സംഘടനയിലെ അംഗത്വഫീസ് രണ്ടുവര്‍ഷമായി അടച്ചില്ലെന്ന കാരണം പറഞ്ഞാണ് പുറത്താക്കിയത്. എന്നാൽ 2016ല്‍ ഞാന്‍ ഫീസ് ആയി 5000 രൂപ അടച്ചിരുന്നതായും ചിന്മയി പറയുന്നു. അതിന് ശേഷമാണ് ഇരുമ്പ് തിരൈയിലും 96ലും അവസരം ലഭിച്ചത്. അന്നൊന്നും ഒന്നും പറയുകയോ നടപടി എടുക്കുകയോ ചെയ്തില്ല. മീ.ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷമാണ് ഇത് ഉണ്ടായത്- ചിന്മയി പറഞ്ഞു.