ഓരോ നിമിഷവും ആഘോഷമാക്കി ലാല്‍ ജോസ്, 'മ്യാവു' ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 21 ഏപ്രില്‍ 2021 (15:04 IST)
ലാല്‍ ജോസിന്റെ 'മ്യാവു' ഒരുങ്ങുകയാണ്. സിനിമയുടെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് അദ്ദേഹം. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നേരത്തെ മംത മോഹന്‍ദാസ് തന്റെ ഭാഗത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് രംഗങ്ങളുടെയും ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് സിനിമയെ കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
 
വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ജോലികള്‍ സന്തോഷത്തോടെ വളരെ വേഗത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ലാല്‍ ജോസ്.ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മകളുടെയും കഥയാണ് സിനിമ പറയുന്നത്. മംമ്ത മോഹന്‍ദാസും സൗബിനുമാണ് ഈ കഥാപാത്രങ്ങളായി വേഷമിടുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍