ഇപ്പോള്‍ മമ്മൂട്ടിയെ നായകനാക്കി പയ്യംവെള്ളി ചന്തുവിനെ കൊണ്ടുവരാന്‍ ഹരിഹരന്‍ ഒരുങ്ങിയിരിക്കുകയാണ്. എം ടി തിരക്കിലായപ്പോള്‍ ഹരിഹരന്‍ ഈ പ്രൊജക്ടിന്‍റെ തിരക്കഥയെഴുത്ത് രഞ്ജിത്തിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടോ രഞ്ജിത്തില്‍ നിന്ന് വീണ്ടും തിരക്കഥാരചനയുടെ ഉത്തരവാദിത്തം എം ടിയിലേക്ക് എത്തിയിരിക്കുകയാണ്.
വടക്കന്‍വീരഗാഥയിലെ ചതിയനല്ലാത്ത ചന്തുവിന് ശേഷം ഇപ്പോള്‍ വീണ്ടും മമ്മൂട്ടി വടക്കന്‍പാട്ടിലെ ഒരു വീരേതിഹാസത്തിന്‍റെ ഭാഗമാകുമ്പോള്‍ അത് ഒരു ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുമെന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ. ഒപ്പം ഹരിഹരന്‍ - എംടി - മമ്മൂട്ടി ടീം എന്ന മാജിക് കോമ്പിനേഷന്‍റെ അട്രാക്ഷനുമുണ്ട്. മാമാങ്കത്തിന് ശേഷം മമ്മൂട്ടിയുടെ വലിയ പ്രൊജക്ടായിരിക്കും പയ്യംവെള്ളി ചന്തു.