നീണ്ട ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്നാട്ടില്‍ ബസ് ചാർജ് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ശനിയാഴ്ചമുതല്‍ നിലവില്‍ വന്നു. ഇന്ധന വിലയിലുണ്ടായ വർധനവും തൊഴിലാളികളുടെ വേതന വർധനവും വാഹനങ്ങളുടെ അനുബന്ധ സാധനങ്ങളുടെ വിലക്കറ്റവും കണക്കിലെടുത്താണ് ബസ് ചാർജ് വര്‍ധിപ്പിച്ചതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ഓർഡനറി ബസിന്റെ മിനിമം ചാർജിൽ ഒരു രൂപയുടെ വർധനവ് മാത്രമാണ് വരുത്തിയിരിക്കുന്നത്. 10 കിലോമീറ്റർ ദൂരം വരെയുള്ള യാത്രയുടെ നിരക്കിലാണ് ഒരു രൂപ വർധിപ്പിച്ചിരിക്കുന്നത്. അതേസമയം എക്സ്പ്രസ്, സെമി ഡീലക്സ് ബസുകളുടെ 30 കിലോമീറ്റർ ദൂരത്തേക്കുള്ള ഫെയർ ചാർജിൽ ഏഴു രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതോടെ ഇത് 17 രൂപയിൽനിന്നും 24 രൂപയായി.