മാമാങ്കം ഡിസംബര്‍ 12ന് ബ്രഹ്‌മാണ്ഡ റിലീസ് - കേരളത്തില്‍ 400 സ്‌ക്രീനുകളില്‍, ലോകമെങ്ങും 4 ഭാഷകളില്‍

സുരഭി കെ എസ്
വ്യാഴം, 21 നവം‌ബര്‍ 2019 (17:06 IST)
മാമാങ്കത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി പുരോഗമിക്കുകയാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ഈ സിനിമയുടേത്.
 
കേരളത്തില്‍ മാത്രം 400 സ്ക്രീനുകളിലായിരിക്കും മാമാങ്കം പ്രദര്‍ശനത്തിനെത്തുക. അതുകൊണ്ടുതന്നെ സകല റെക്കോര്‍ഡുകളും തകര്‍ക്കുന്ന ഒരു കളക്ഷന്‍ ആദ്യ ദിനങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഡിസംബര്‍ 12ന് പ്രദര്‍ശനത്തിനെത്തുന്നത്.
 
ഇത്രയും ഭാഷകളില്‍ മമ്മൂട്ടിയുടെ ഒരു സിനിമ ഒരേ ദിവസം റിലീസ് ചെയ്യുന്നത് ഇതാദ്യം. എം പദ്‌മകുമാര്‍ സംവിധാനം ചെയ്‌ത ഈ സിനിമ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സിനിമയാണ്. ചിത്രത്തിന്‍റെ കഥയുടെ 80 ശതമാനത്തോളം യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
 
മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. ബാലതാരം അച്യുതനാണ് ശ്രദ്ധേയമായ മറ്റൊരു വേഷം ചെയ്യുന്നത്. കനിഹ, സിദ്ദിക്ക്, അനു സിത്താര, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article