ദുല്‍ഖറിനൊപ്പം വേഷമിടാന്‍ ലക്ഷ്മി ഗോപാലസ്വാമി,റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്

ചൊവ്വ, 16 ഫെബ്രുവരി 2021 (10:43 IST)
ദുല്‍ഖര്‍ സല്‍മാനൊപ്പം റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ അഭിനയിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി.തിരുവനന്തപുരത്ത് ചിത്രീകരണ സംഘത്തിനൊപ്പം നടി ചേര്‍ന്നു. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത് എന്നാണ് ലക്ഷ്മി പറയുന്നത്.ഇപ്പോള്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
 
'ദുല്‍ഖര്‍ സല്‍മാനുമായും അദ്ദേഹത്തിന്റെ ഫിലിം പ്രൊഡക്ഷന്‍സിന്റെ കൂടെയും പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. 20 വര്‍ഷം മുമ്പ് എന്റെ അഭിനയ ജീവിതം തുടങ്ങിയത് അദ്ദേഹത്തിന്റെ അച്ഛനോടൊപ്പം ആയിരുന്നു.'-ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചു.
 
2000 ല്‍ പുറത്തിറങ്ങിയ 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്.ലോഹിതദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുമായി ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം സ്വന്തമാക്കി. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മാമ്പഴക്കാലം, കീര്‍ത്തിചക്ര, ഭഗവാന്‍ തുടങ്ങിയവയാണ് ലക്ഷ്മി ഗോപാല സ്വാമിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍