ഐശ്വര്യ ലക്ഷ്മിയ്‌ക്കൊപ്പം ഷൈന്‍ ടോം ചാക്കോ, 'കുമാരി' പൂജ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (14:23 IST)
'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമാരി'. ഐശ്വര്യലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prasobh Vijayan (@prasobhvijayan)

കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ഇതെന്നാണ് വിവരം.സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് 'കുമാരി' കഥ എഴുതിയത്. നേരത്തെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചനയാണ് പോസ്റ്റര്‍ നല്‍കിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nirmal Sahadev (@nsahadev)

സര്‍പ്പക്കാവും ഇരുട്ടില്‍ റാന്തലുമായി വരുന്ന ഐശ്വര്യ ലക്ഷ്മിയുമാണ് പോസ്റ്ററില്‍ കാണാനായത്.ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍