നാളുകള്‍ക്കു ശേഷം അശോകന്‍ നായകനായെത്തുന്ന 'കാറ്റിനരികെ' റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍ പങ്കുവെച്ച് നിവിന്‍ പോളി

കെ ആര്‍ അനൂപ്

വെള്ളി, 12 മാര്‍ച്ച് 2021 (10:29 IST)
നാളുകള്‍ക്കു ശേഷം അശോകന്‍ നായകനായെത്തുന്ന 'കാറ്റിനരികെ' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ പ്രൈം റീല്‍സിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു കൊച്ചു കുടുംബത്തിന്റെ ഗൃഹനാഥനായി മലയോരത്ത് ജീവിക്കുന്ന സാധാരണക്കാരായ അശോകന്റെ കഥാപാത്രത്തെ ഒരു പ്രത്യേക സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് ആ കുടുംബം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകും. വൈദികനായ ഫാ. റോയ് കാരയ്ക്കാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഏപ്രില്‍ നാലിന് ചിത്രം റിലീസ് ചെയ്യും.
 
നിവിന്‍ പോളിയാണ് ട്രെയിലര്‍ പങ്കുവെച്ചത്. മുഴുവന്‍ ടീമിനും അശോകനും ഫാ. റോയ്ക്കും നടന്‍ ആശംസകള്‍ നേര്‍ന്നു.സിദ്ധാര്‍ത്ഥ് ശിവ, സിനി എബ്രഹാം എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കപ്പുച്ചിന്‍ ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷിനൂബ് ടി ചാക്കോ ഛായാഗ്രഹണവും സ്മിറിന്‍ ചാക്കോയും ഫാ. റോയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍