'സണ്ണിച്ചാ..നിന്റെ എല്ലാ വിജയങ്ങളിലും ഞാന്‍ സന്തോഷിക്കുന്നു'; പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്

വ്യാഴം, 19 ഓഗസ്റ്റ് 2021 (16:45 IST)
'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് തുടങ്ങിയതാണ് സണ്ണിവെയ്‌നുമായുള്ള സൗഹൃദം. വിജയങ്ങളും പരാജയങ്ങളും ഇരുവരും ഒരുമിച്ച് ആഘോഷിക്കാറുണ്ട്. അനുഗ്രഹീതന്‍ ആന്റണി പുറത്തിറങ്ങിയപ്പോള്‍ വികാരഭരിതനായ സണ്ണി വെയ്ന്‍ ദുല്‍ഖറിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ തന്റെ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.
 
''സണ്ണിച്ചാ! നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസ. നീ ചെയ്യുന്ന എല്ലാ നല്ല സിനിമകളെയും ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിന്റെ എല്ലാ വിജയങ്ങളിലും, നിനക്ക് ലഭിക്കുന്ന എല്ലാ നല്ല പ്രതികരണങ്ങളിലും നിരൂപകപ്രശംസയിലും അവ എന്റേതെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു. എന്റെ 'ലാലു'വിന്റെ 'കുരുടി'ക്കും 'കാസി'യുടെ 'സുനി'ക്കും ഒരിക്കല്‍ കൂടെ ജന്മദിനാശംസകള്‍'' ദുല്‍ഖര്‍ കുറിച്ചു.
 
ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, അജു വര്‍ഗീസ്, ആസിഫ് അലി മഞ്ജുവാര്യര്‍ തുടങ്ങി നിരവധി പേരാണ് നടന് പിറന്നാള്‍ ആശംസകളുമായി എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍