ദൃശ്യം വീണ്ടും വരും, മോഹൻലാലും ജീത്തുവും റെഡി!

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (14:20 IST)
മാസ്‌മരിക വിജയമായിരുന്നു ദൃശ്യം നേടിയത്. അന്നുമുതൽ മലയാള പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്നതാണ് വീണ്ടും ഒരു മോഹൻലൽ - ജീത്തു ജോസഫ് സിനിമ. എന്തായാലും അത് സംഭവിക്കുകയാണ്. അടുത്ത വർഷം ഏപ്രിലോടെ ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
 
ജീത്തു സംവിധാനം ചെയ്ത 'ലൈഫ് ഓഫ് ജോസൂട്ടി' പ്രദർശനത്തിന് തയ്യാറായിക്കഴിഞ്ഞു.  അതിനുശേഷം പൃഥ്വിരാജ് നായകനാകുന്ന ആക്ഷൻ ത്രില്ലറാണ് ജീത്തു ഒരുക്കുന്നത്. അതുകഴിഞ്ഞാൽ കാവ്യാ മാധവനെ നായികയാക്കി ഹീറോയിൻ ഓറിയൻറഡായുള്ള സിനിമ ഒരുക്കും.
 
കാവ്യയുടെ സിനിമയ്ക്ക് ശേഷമായിരിക്കും മോഹൻലാൽ നായകനാകുന്ന ജീത്തു ജോസഫ് സിനിമ സംഭവിക്കുന്നത്. ഇതും ആക്ഷന് പ്രാധാന്യമുള്ള ഒരു കുടുംബ ചിത്രം ആയിരിക്കും. ആശീർവാദിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെ ചിത്രം നിർമ്മിക്കുമെന്നും അറിയുന്നു.