വെയിൽ സിനിമയ്‌ക്ക് വേണ്ടി ഒരു ദിവസം 16 മണിക്കൂറുകളോളം വർക്ക് ചെയ്തെന്ന് ഷെയ്‌ൻ നിഗം പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ശരത്. ഒരു ദിവസം 45 മിനിറ്റിൽ കൂടുതൽ ഷെയ്‌ൻ അഭിനയിച്ചിട്ടില്ല എന്നാണ് സംവിധായകൻ പറയുന്നത്. കൂടാതെ നടനെ സമ്മർദത്തിലാക്കിയിട്ടില്ലെന്നും പ്രകോപിപ്പിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ശരത് വ്യക്തമാക്കി.
ഷെയ്‌ൻ 16 മണിക്കൂർ അഭിനയിച്ച സമയം ഉണ്ടായിട്ടില്ല. നടൻ ഹോട്ടലുകളിലും കാരവാനിലും കഴിയുന്ന സമയം അഭിനയിക്കുന്ന സമയമായി കൂട്ടാനാകില്ല. ഷെയ്‌ൻ അഭിനയിച്ച സമയത്തിന് കൃത്യമായി ലോഗുണ്ട്. ഇത് ഫെഫ്‌കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നൽകിയിട്ടുണ്ട്. നടനെ പ്രകോപിപ്പിക്കുന്ന ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു.