അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുന്നത് ചില മാറ്റങ്ങളോടെ, പുതിയ പ്രൊമോ വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്

വെള്ളി, 5 നവം‌ബര്‍ 2021 (11:09 IST)
അയ്യപ്പനും കോശിയും തെലുങ്ക് റിമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ഭീംല നായക്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ പ്രൊമോ വിഡിയോയാണ് ശ്രദ്ധനേടുന്നത്. വെടിമരുന്ന് ഉപയോഗിച്ച് കോശി കുര്യന്റെ വണ്ടി കത്തിക്കുന്ന അയ്യപ്പന്‍ നായരുടെ രംഗമാണ് കാണാനാകുക.
റീമേയ്ക്കില്‍ അയ്യപ്പനായി എത്തുന്നത് പവന്‍ കല്യാണാണ്. കണ്ണമ്മയായി തെലുങ്കില്‍ നിത്യ മേനോനാണ് വേഷമിടുന്നത്.റാണ ദഗ്ഗുബാട്ടിയാണ് കോശിയായി എത്തുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭീംല നായക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.റാണ ദഗ്ഗുബതിയുടെ ഭാര്യയായിട്ടാണ് സംയുക്ത എത്തുന്നത്. 
 
ഭീംല നായക് ജനുവരി 12ന് എത്തുമെന്ന് നിര്‍മാതാവ് സൂര്യദേവര നാഗ വംശി അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍