ഇളയ ദളപതി വിജയ്, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരോടൊപ്പം ദളപതി 64-ൽ മലയാളികളുടെ സ്വന്തം വിൻസന്റ് പെപ്പെയും. അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന്റണി തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വമ്പൻ താരങ്ങൾ ഒന്നിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. ഒരു അധോലോക നായകനായാണ് വിജയ് ഇതിൽ എത്തുന്നത്. വിജയ് സേതുപതി ഇതിൽ വില്ലൻ വേഷത്തിലാണ് എത്തുന്നത്.