ശിവ കാര്ത്തികേയന്, ആര്യ എന്നിവരെ പരിഗണിച്ച ശേഷമാണ് കെ വി ആനന്ദ് ഒടുവില്‍ ജയം രവിയില്‍ തന്റെ നായകനെ കണ്ടെത്തിയിരിക്കുന്നത്. തനി ഒരുവനില്‍ മിത്രന് എന്ന ഐ പി എസ് ഉദ്യോഗസ്ഥനായി ജയം രവി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതാണ് കെ വി ആനന്ദിനെ ആകര്‍ഷിച്ചത്.
കനാകണ്ടേന്‍, അയന്, കോ, മാട്രാന്, അനേകന്‍ എന്നിവയാണ് കെ വി ആനന്ദ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. തേന്മാവിന് കൊമ്പത്ത്, മിന്നാരം, കാതല്‍ദേശം, മുതല്വന്, ശിവാജി തുടങ്ങിയ വമ്പന്‍ ഹിറ്റ് സിനിമകളുടെ ക്യാമറ ചലിപ്പിച്ചതും ആനന്ദാണ്.