എസ് എസ് രാജമൌലിയുടെ ‘ഗരുഡ’യില്‍ ആര് നായകനാകുമെന്ന ചര്‍ച്ച വളരെനാളായി നടക്കുന്നുണ്ട്. മോഹന്‍ലാലിന്‍റെയും രജനികാന്തിന്‍റെയും പേരുകളാണ് ആദ്യം ഉയര്‍ന്നുകേട്ടത്. പിന്നീട് രാജമൌലി തന്നെ ഈ പ്രൊജക്ടിനെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. ഏറെ വര്‍ഷക്കാലത്തെ സമയം ചിത്രീകരണത്തിനുതന്നെ ആവശ്യമുള്ളതാണ് തന്‍റെ മനസിലുള്ള ഗരുഡയെന്നും അതിന് സൂപ്പര്‍താരങ്ങള്‍ തയ്യാറാകുമോ എന്ന ആശങ്കയുണ്ടെന്നുമാണ് രാജമൌലി പറഞ്ഞത്.