സിനിമയുടെ സാഹിത്യ ബാന്ധവം-ലാപ്‌ടോപ്

PROPRO
മലയാള സാഹിത്യരംഗം യുവതയുടെ വരമൊഴികള്‍ ചേര്‍ത്ത് വായിക്കാന്‍ തുടങ്ങിയിട്ട് കാലമൊരുപാടായി. ഇപ്പോളിതാ സാഹിത്യത്തിലെ യൌവ്വന ചിന്തകള്‍ മലയാള സിനിമയ്ക്കും അനുഗ്രഹമാവുകയാണ്.

മലയാളസാഹിത്യത്തിലെ യുവമിഥുനങ്ങളായ രൂപേഷ്‌ പോളും ഇന്ദുമേനോനും സിനിമാരംഗത്തേക്ക്‌. സുഭാഷ്‌ ചന്ദ്രന്‍റെ 'പറുദീസാ നഷ്ടം' എന്ന ചെറുകഥയാണ്‌ ഇവര്‍ സിനിമയാക്കുന്നത്‌. '(മൈ മദേഴ്സ്‌) ലാപ്ടോപ്‌' എന്ന പേരിലുള്ള സിനിമയുടെ സംവിധാനം രൂപേഷ്‌ നിര്‍വഹിക്കുമ്പോള്‍ ഇന്ദുവാണ്‌ തിരക്കഥ തയ്യാറാക്കുന്നത്‌. മലയാള സിനിമാചരിത്രത്തില്‍ ഇതാദ്യമായാണ്‌ ഒരു സിനിമയ്ക്ക്‌ ഭാര്യ തിരക്കഥയും ഭര്‍ത്താവ്‌ സംവിധാനവും ഒരുക്കുന്നത്‌.

PROPRO
സുരേഷ്‌ ഗോപിയാണ്‌ ഇതിലെ നായകനായ രവിയെ അവതരിപ്പിക്കുത്‌. പദ്മപ്രിയയാണ്‌ നായിക. പായല്‍ എന്ന ബംഗാളി കഥാപാത്രത്തെയാണ്‌ അവര്‍ അവതരിപ്പിക്കുത്‌.

നാടകവുമായി ലോകംചുറ്റുന്നതിനിടെ ഇരുവരും പ്രണയത്തിലാവുന്നു. അമ്മയുടേയും കാമുകിയുടേയും സ്നേഹത്തിനിടയില്‍ രവി നേരിടുന്ന വെല്ലുവിളികളാണ്‌ 'ലാപ്ടോപ്പി'ന്‍റെ പ്രമേയം. രവിയുടെ അമ്മയായി ശ്വേതാ മേനോനാണ്‌ അഭിനയിച്ചിരിക്കുന്നത്‌.


PRO
അമ്മയുടെ മടിത്തട്ട്‌ എന്ന നിലയിലും ആധുനിക യുവത്വത്തിന്‍റെ പ്രതീകമെന്ന നിലയിലുമാണ്‌ ചിത്രത്തിന്‌ ലാപ്ടോപ്‌ എന്ന പേരിട്ടിരിക്കുന്നത്‌. പദ്മപ്രിയ ആദ്യമായി ഒരു മലയാളചിത്രത്തിന്‌ വേണ്ടി ഡബ്‌ ചെയ്യുന്നു എന്ന പ്രത്യേകതയും ലാപ്ടോപ്പിനുണ്ട്‌.

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ. മേനോന്‍ ആദ്യമായി ഒരു സിനിമയ്ക്ക്‌ വേണ്ടി സംഗീതസംവിധാനം നിര്‍വഹിക്കുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. പശ്ചാത്തല സംഗീതവും ശ്രീവത്സന്‍ തന്നെയാണ്‌. റഫീക്ക്‌ അഹമ്മദാണ്‌ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌. ക്യാമറ: വി. വിനോദ്‌.

മദര്‍ മൂവീസിന്റെ ബാനറില്‍ ഇ.എ. ജോസ്പ്രകാശും ജയപ്രസാദും ചേര്‍ന്നാ‍ണ്‌ ലാപ്ടോപ്‌ നിര്‍മിച്ചിരിക്കുത്‌. ഫോര്‍ട്ട് കൊച്ചിയിലും എറണാകുളം നഗരത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ലാപ്ടോപ്പ്‌' മെയ്‌ 15ന്‌ തീയേറ്ററുകളിലെത്തും.