രാജാധിരാജ തകര്‍പ്പന്‍ ഹിറ്റായതോടെ മലയാള സിനിമാ ലോകത്ത് വീണ്ടും മാസ് ചിത്രങ്ങളുടെ ചാകര വരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ താരങ്ങളെല്ലാം വമ്പന്‍ മുതല്‍മുടക്കുള്ള മാസ് ചിത്രങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്.
ഇതില്‍ ദിലീപ് നായകനാകുന്ന മാസ് എന്റര്ടെയ്നര് സംവിധാനം ചെയ്യുന്നത് രാജാധിരാജ ഒരുക്കിയ അജയ് വാസുദേവ് തന്നെ. ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രാജാധിരാജ റിലീസാകുന്നതിന് മുമ്പുതന്നെ ദിലീപ് ഈ അവസരം അജയ് വാസുദേവിന് വാഗ്ദാനം ചെയ്തിരുന്നു.
ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം തന്നെയാണ് അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. അടുത്ത വര്‍ഷം വിഷുവിന് പ്രദര്‍ശനത്തിനെത്തിക്കത്തക്ക വിധത്തില്‍ ആദ്യഘട്ട ചര്‍ച്ചകളും എഴുത്തുജോലികളും പുരോഗമിക്കുകയാണ്.
അതേസമയം, രാജാധിരാജ മെഗാഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യ മൂന്നുദിനങ്ങള്‍ കൊണ്ടുതന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച സിനിമ നിര്‍മ്മാതാവിന് കോടികളുടെ ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.