യുവതാരങ്ങള്‍ തമ്മില്‍ മത്സരം മുറുകുന്നു, ഒന്നാമനാകാന്‍ ദുല്‍ക്കര്‍; പുതിയ ആക്ഷന്‍ അവതാരം കാണൂ...

ബുധന്‍, 27 ഏപ്രില്‍ 2016 (12:57 IST)
ദുല്‍ക്കര്‍ സല്‍മാന്‍ കരിയറില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കമ്മട്ടിപ്പാടം’ അതിന്‍റെ ആരംഭമാണ്. ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറായിരിക്കും കമ്മട്ടിപ്പാടമെന്നാണ് സൂചന.
 
എണ്‍പതുകളിലെ കൊച്ചിയും മുംബൈയുമൊക്കെയാണ് ചിത്രത്തിന്‍റെ കഥാ പശ്ചാത്തലം. അധോലോകത്തിലെ ചോരക്കളികളാണ് കമ്മട്ടിപ്പാടത്തിന്‍റെ പ്രമേയം ചര്‍ച്ച ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
ദുല്‍ക്കറിന്‍റെ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും അനാവരണം ചെയ്യുന്ന പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മൂന്ന് ഗെറ്റപ്പുകളിലായിരിക്കും ദുല്‍ക്കര്‍ ഈ സിനിമയില്‍ എത്തുക.
 
യുവതാരങ്ങളില്‍ ഇനി ആക്ഷന്‍ ചിത്രങ്ങള്‍ കൂടുതലായി ചെയ്ത് ഒന്നാം സ്ഥാനത്തേക്ക് എത്താനാണ് ദുല്‍ക്കര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം.

വെബ്ദുനിയ വായിക്കുക