മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്‍' ലോ ബജറ്റാക്കി, കഥയും മാറ്റി!

Webdunia
ബുധന്‍, 11 ഫെബ്രുവരി 2015 (17:01 IST)
കോടികള്‍ വാരിയെറിഞ്ഞ് സിനിമയെടുത്താല്‍ അത് മലയാളത്തില്‍ ചെലവാകില്ലെന്ന തിരിച്ചറിവില്‍ നിര്‍മ്മാതാക്കളും സംവിധായകരും. മോഹന്‍ലാലിന്‍റെ ഒരു സിനിമയുടെ ബജറ്റ് വെട്ടിക്കുറച്ച് ഈ തീരുമാനം നടപ്പാക്കുന്നു.
 
ബിഗ് ബജറ്റ് സിനിമയായി ഒരുക്കാന്‍ പ്ലാനിട്ട മോഹന്‍ലാല്‍ ചിത്രം 'പുലി മുരുകന്‍' ചെലവ് കുറച്ച് നിര്‍മ്മിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അതിനായി സിനിമയുടെ കഥയില്‍ കാര്യമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
 
ഉദയ്കൃഷ്ണ - സിബി കെ തോമസ് തിരക്കഥ രചിക്കുന്ന പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മാണം.
 
വൈശാഖിന്‍റെ കഴിഞ്ഞ ചിത്രമായ കസിന്‍സ് 10 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ചതാണ്. എന്നാല്‍ അത് വലിയ വിജയമായില്ല. 
 
കഥ പുതുക്കിപ്പണിയാന്‍ ഒരു മാസത്തോളം സമയമെടുക്കും എന്നതിനാല്‍ ചിത്രീകരണം എന്നാരംഭിക്കണം എന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല.