ഇന്ത്യയുടെ താരമായി മോഹന്‍ലാല്‍ മാറുകയാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും മോഹന്‍ലാലിനെ നായകനാക്കിയുള്ള തിരക്കഥകള്‍ വരുന്നു. വമ്പന്‍ സംവിധായകര്‍ മോഹന്‍ലാലിന്‍റെ ഡേറ്റിനായി ക്യൂവില്‍. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലാണെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അതിയായ താല്‍പ്പര്യമുണ്ടെന്നും തമിഴിലെ പ്രശസ്ത സംവിധായകന്‍ സുന്ദര്‍ സി പറയുന്നു.
മലയാളത്തില്‍ മാത്രമായി ശ്രദ്ധകൊടുക്കാതെ, ഇനി എല്ലാ ഭാഷകളിലും സിനിമ ചെയ്യാനാണ് മോഹന്‍ലാലിന്‍റെ തീരുമാനം. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ബജറ്റ് 100 കോടി രൂപയാണ്. ആ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകനായി ഉണ്ണി മുകുന്ദന്‍ അഭിനയിക്കുമെന്ന് സൂചനകള്‍ ലഭിക്കുന്നു.
അതേസമയം, മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍ ബോംബെ മാര്‍ച്ച് 12, ഫയര്‍മാന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.