ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തിന്റെ അടുത്ത പുലിമുരുകനായി മാറുകയാണ്. ഈ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഓരോ ദിവസവും മാധ്യമങ്ങളില്‍ നിറയുന്നത്. ഷങ്കര്‍ ചിത്രത്തിന്റെ ക്യാമറാമാനെയാണ് ഈ സിനിമയുടെ ഛായാഗ്രാഹകനായി നിശ്ചയിച്ചിരിക്കുന്നത്.
ഷങ്കര്‍ ചിത്രമായ ‘നന്പന്’ ഷൂട്ട് ചെയ്ത മനോജ് പരമഹംസയായിരിക്കും ഈ മോഹന്‍ലാല്‍ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുക. ഗൌതം മേനോന് സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന മെഗാഹിറ്റ് സിനിമയുടെ ക്യാമറയും മനോജ് പരമഹംസ തന്നെയായിരുന്നു.
‘ചിന്നമ്മ കുഞ്ഞിപ്പെണ്ണമ്മ’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ‘ഒപ്പം’ പാട്ടുകളിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സ് ആണ് സംഗീതസംവിധാനം. വി എഫ് എക്സ് നിര്‍വഹിക്കുന്നത് പോളണ്ടില്‍ നിന്നുള്ള ഒരു കമ്പനിയാണ്.
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് റോക്ലൈന് വെങ്കിടേഷാണ്. വിശാല്‍ ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഉറപ്പായിട്ടുണ്ട്.