പൃഥ്വിരാജ് ചിത്രകാരനാകുന്നു. ഒരു നാടോടിയുടെ മനസുള്ളവന്‍, അതിലുപരി ഒരു കാമുകന്‍! പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജയിംസ് ആന്‍ഡ് ആലീസ്’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്‍റെ ഈ വ്യത്യസ്ത കഥാപാത്രം.
പൃഥ്വിയുടെ അപ്പിയറന്‍സിലും വ്യത്യാസമുണ്ടാകും. മുടിനീട്ടി പോണിടെയ്‌ല്‍ സ്റ്റൈലില്‍ കെട്ടിയിട്ടാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ ‘റോക്ക് ന്‍ റോള്‍’ എന്ന ചിത്രത്തില്‍ ഈ ഗെറ്റപ്പില്‍ വന്നിരുന്നു. സിനിമ ഹിറ്റായില്ലെങ്കിലും മോഹന്‍ലാലിന്‍റെ ആ സ്റ്റൈല്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. പൃഥ്വിയുടെ ഈ ലുക്കും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്. (മോഹന്‍ലാലിനെപ്പോലെ നല്ലൊരു മനുഷ്യനാണ് പൃഥ്വിരാജ് എന്ന് അടുത്തിടെ മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. ഇനി ലുക്കിലും മോഹന്‍ലാലിനെപ്പോലെ വരികയാണ് യുവ സൂപ്പര്‍താരം!)