സ്വാതന്ത്ര്യസമര സേനാനിയായ ചെമ്പകശ്ശേരി പരമേശ്വരന്‍റെ മകനാണ് സി പി സ്വതന്ത്രന്‍. അവിവാഹിതനായിരിക്കേ തന്‍റെ സ്വത്തുവകകളെല്ലാം മരുമകനായ സോമന്‍ തമ്പിയുടെ പേരില്‍ എഴുതിവച്ചിരുന്നു ചെമ്പകശ്ശേരി പരമേശ്വരന്‍. പിന്നീട്, തന്നെ ശുശ്രൂഷിക്കാന്‍ വന്ന സ്ത്രീയെ പരമേശ്വരന്‍ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ സ്വതന്ത്രന്‍ പിറക്കുകയും ചെയ്തു. മകന്‍റെ പേരിലേക്ക് പരമേശ്വരന്‍ വില്‍പ്പത്രം മാറ്റിയെഴുതിയെങ്കിലും മരുമകന്‍ അത് ഒളിപ്പിച്ചു. അങ്ങനെ അച്ഛന്‍റെ സ്വത്തില്‍ ഒരവകാശവുമില്ലാത്ത മകനായി സി പി സ്വതന്ത്രന്‍ ജീവിച്ചു.
ഒരു ഘട്ടത്തില്‍, തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ, തനിക്കവകാശപ്പെട്ട സ്വത്തുവകകളെല്ലാം തിരിച്ചുപിടിക്കാന്‍ സ്വതന്ത്രന്‍ ഇറങ്ങിത്തിരിക്കുകയാണ്. ഇതാണ് ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയുടെ പ്രമേയം.