മമ്മൂട്ടിച്ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ചെലവ് 25 കോടി!
തിങ്കള്‍, 6 മെയ് 2013 (16:46 IST)
PRO
മമ്മൂട്ടി നായകനായ ഒരു സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിന് ചെലവ് 25 കോടി. ‘സാമ്രാജ്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘സാമ്രാജ്യം 2 - സണ്‍ ഓഫ് അലക്സാണ്ടര്‍’ എന്ന സിനിമയാണ് വന്‍ ബജറ്റില്‍ ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദനെപ്പോലെ താരതമ്യേന പുതുമുഖമായ ഒരു താരത്തെ നായകനാക്കി ഒരുക്കുന്ന ഒരു മലയാള ചിത്രത്തിന്റെ ബജറ്റാണിതെന്ന് കേള്‍ക്കുമ്പോഴാണ് വിസ്മയമുണ്ടാകുക.
ദുബായിലും ചെന്നൈയിലുമായാണ് സണ്‍ ഓഫ് അലക്സാണ്ടറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തമിഴിലെ ഹിറ്റ്മേക്കറായ പേരരശാണ് സംവിധായകന്. ഇളയദളപതി വിജയ്ക്ക് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള പേരരശിന്റെ ആദ്യ മലയാള ചിത്രമാണിത്.
അഗഷാ പുരി നായികയാകുന്ന സിനിമയില്‍ മധു, വിജയരാഘവന്, മനോജ് കെ ജയന്, ദേവന് തുടങ്ങിയവരും അഭിനയിക്കുന്നു.
എം എസ് കെ തിരക്കഥ രചിച്ചിരിക്കുന്ന ഈ സിനിമയില്‍ വിദേശലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഗാനങ്ങളും മികച്ച ആക്ഷന്‍ രംഗങ്ങളും ഉണ്ടാകും.