വര്‍ഷം കൂടി മെഗാഹിറ്റായതോടെ മമ്മൂട്ടിക്ക് നിന്നുതിരിയാന്‍ സമയമില്ല. നിര്‍മ്മാതാക്കളെല്ലാം മമ്മൂട്ടിയുടെ ഡേറ്റിനായി പായുന്നു. 2016 അവസാനം വരെ മമ്മൂട്ടിക്ക് ഡേറ്റില്ല. 2017ലെ ഡേറ്റിനായും നിര്‍മ്മാതാക്കള്‍ ക്യൂവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പല സിനിമകളുടെയും പ്രയോറിറ്റിയും മമ്മൂട്ടി മാറ്റി മറിച്ചിട്ടുണ്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രം ഈ വര്‍ഷം ആരംഭിക്കാനിരുന്നതാണ്. ഇത് അടുത്ത വര്‍ഷത്തേക്ക് മമ്മൂട്ടി മാറ്റിവച്ചു. അതുകൊണ്ടുതന്നെ ലാല്‍ ജൂനിയര്‍ മറ്റൊരു പ്രൊജക്ടിന്‍റെ ജോലികള്‍ ആരംഭിച്ചു.
ഹണിബീ, ഹായ് ഐ ആം ടോണി എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. വെള്ളിമൂങ്ങയുടെ മഹാവിജയത്തിന് ശേഷം ബിജു മേനോന്‍റെ മാര്‍ക്കറ്റും ഉയര്‍ന്നിട്ടുണ്ട്. ലാല്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ബിജു മേനോനെയും ലാലിനെയും നായകന്‍മാരാക്കി 'ചേട്ടായീസ്' എന്ന സിനിമ എഴുതിയതും സച്ചിയാണ്. അതേ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ ഇത്തവണയും ഒരു കോമഡി ത്രില്ലര്‍ ചിത്രമാണ് ഇതള്‍ വിരിയുന്നത്.
ഡിസംബര്‍ ആറിന് ചിത്രീകരണമാരംഭിക്കുന്ന സിനിമ പൂര്‍ണമായും കൊച്ചിയില്‍ ചിത്രീകരിക്കും. ശ്വേതാ മേനോന്‍ നായികയാകുമെന്നാണ് വിവരം. ദീപക് ദേവാണ് സംഗീതം.