പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്യുന്നത്. അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂര്‍. ഈ സിനിമയില്‍ മോഹന്‍ലാലും ദുല്‍ക്കര്‍ സല്‍മാനും അഭിനയിക്കുമോ? അങ്ങനെയുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അത് പ്രണവിനെ നായകനാക്കി ആയിരിക്കുമെന്നാണ് മുമ്പ് ദുല്‍ക്കര്‍ സല്‍മാന്‍ പറഞ്ഞിരുന്നത്. പ്രണവിന്‍റെ ആദ്യചിത്രത്തില്‍ അതിഥിതാരമായെങ്കിലും ദുല്‍ക്കറിനെ പ്രതീക്ഷിക്കുന്നത് അതുകൊണ്ടാണ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ അതും അതിഥിവേഷമായിരിക്കുമെന്നാണ് വിവരം.