പൃഥ്വി 2 തവണ ശ്രീലങ്കയിലെത്തും, ആദ്യം പ്രേതത്തെ പിടിക്കാനും പിന്നീട് പ്രണയം തേടിയും!

വ്യാഴം, 26 മെയ് 2016 (17:07 IST)
പൃഥ്വിരാജിന്‍റെ രണ്ട് സിനിമകള്‍ ശ്രീലങ്കയില്‍ ചിത്രീകരിക്കും. നവാഗതനായ ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ഇസ്ര’യാണ് അതില്‍ ആദ്യത്തേത്. പ്രിയദര്‍ശന്‍ ചിത്രമാണ് രണ്ടാമത്തേത്.
 
‘ഇസ്ര’ ഒരു ഹൊറര്‍ ചിത്രമായിരിക്കും. ടൊവിനോ തോമസ് ആണ് ഈ സിനിമയില്‍ അഭിനയിക്കുന്ന മറ്റൊരു പ്രധാന താരം. ഈ ചിത്രത്തിലൂടെ പ്രിയ ആനന്ദ് മലയാളത്തില്‍ ആദ്യമായി നായികയാവും.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം പ്രണയവും രാഷ്ട്രീയവുമാണ് പറയുന്നത്. മണിയന്‍‌പിള്ള രാജുവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
എല്‍ ടി ടി ഇ ഭീഷണി ഒഴിഞ്ഞ ശ്രീലങ്കയില്‍ ഇപ്പോള്‍ കൂടുതല്‍ സിനിമാ ചിത്രീകരണങ്ങള്‍ നടക്കുന്നുണ്ട്. പൃഥ്വിരാജിന്‍റെ സമീപകാല സിനിമയായ അനാര്‍ക്കലി ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു.

വെബ്ദുനിയ വായിക്കുക