കഴിഞ്ഞ വര്‍ഷം ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന് തന്റെ താരമൂല്യത്തില്‍ കനത്ത ഇടിവാണ് സംഭവിച്ചത്. അന്‍വര്‍, താന്തോന്നി, ത്രില്ലര്‍ തുടങ്ങി പൃഥ്വിയുടെ ബിഗ് ബജറ്റ് സിനിമകള്‍ തുടര്‍ച്ചയായി പൊളിഞ്ഞു. പോക്കിരിരാജയുടെ ക്രെഡിറ്റ് പൃഥ്വിക്ക് അവകാശപ്പെടാനുമാവില്ലല്ലോ.
വന്‍ പ്രതിസന്ധിയിലായ താരത്തിന് ഈ വര്‍ഷം അതുകൊണ്ട് നിര്‍ണായകമാണെന്ന് പറയാം. പൃഥ്വിയുടെ താരമൂല്യത്തില്‍ നിര്‍മ്മാതാക്കള്‍ സംശയം പ്രകടിപ്പിച്ചുതുടങ്ങിയ സാഹചര്യത്തില്‍ സോളോ ഹീറോയായി ഒരു പടം ഹിറ്റാക്കിയില്ലെങ്കില് നിലനില്‍പ്പില്ലാത്ത അവസ്ഥയാണ്. ജനുവരി 28 പൃഥ്വിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാകുന്നതും അതുകൊണ്ടു തന്നെ.
ജനുവരി 28നാണ് പൃഥ്വി നായകനായ ‘അര്ജുനന് സാക്ഷി’ റിലീസാകുന്നത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ വിധിയറിയാന്‍ മലയാള സിനിമലോകമാകെ കാത്തിരിക്കുകയാണ്. പാസഞ്ചറിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനെക്കാളുപരി ഈ സിനിമ പൃഥ്വിക്ക് കച്ചിത്തുരുമ്പാകുമോ എന്നറിയാനാണ് ഏവര്‍ക്കും ആകാംക്ഷ.
റോയ് മാത്യു എന്ന സോഫ്റ്റുവെയര്‍ പ്രൊഫഷണലായാണ് പൃഥ്വി ഈ സിനിമയില്‍ വേഷമിടുന്നത്. സാമൂഹ്യപ്രസക്തിയുള്ള ഒരു ചിത്രമാണിത്. ആന്‍ അഗസ്റ്റിനാണ് നായിക.
കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്താല്‍ അര്ജുനന് സാക്ഷി ഹിറ്റാകും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ പൃഥ്വിയുടെ ബിഗ്സ്റ്റാര്‍ പദവി ചോദ്യം ചെയ്യപ്പെടും.