നായകന്‍ ദുല്‍ക്കറല്ല, മമ്മൂട്ടിയാണ് !

Webdunia
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (18:59 IST)
ആന്‍ഡ്രിയ ജെര്‍മിയ ആദ്യം അഭിനയിച്ച മലയാള സിനിമ 'അന്നയും റസൂലും' ആണ്. ആ സിനിമയില്‍ ഫഹദ് ഫാസില്‍ ആയിരുന്നു നായകന്‍. രണ്ടാമത്തെ മലയാള ചിത്രം പൃഥ്വിരാജിന്‍റെ നായികയായി 'ലണ്ടന്‍ ബ്രിഡ്ജ്'. അന്നയും റസൂലും ഹിറ്റായിരുന്നു എങ്കില്‍ ലണ്ടന്‍ ബ്രിഡ്ജ് പരാജയമായിരുന്നു.
 
എന്തായാലും ആന്‍ഡ്രിയ തന്‍റെ മൂന്നാമത്തെ മലയാള ചിത്രത്തിന് തയ്യാറെടുക്കുകയാണ്. ഫഹദും പൃഥ്വിരാജും കഴിഞ്ഞു, ഇനി ദുല്‍ക്കര്‍ സല്‍മാന്‍ ആയിരിക്കുമോ ആന്‍ഡ്രിയയുടെ നായകന്‍ എന്ന് സംശയമുയരാം. എന്നാല്‍ കേട്ടോളൂ, സാക്ഷാല്‍ മമ്മൂട്ടിയാണ് ഇനി ആന്‍ഡ്രിയയുടെ നായകനാകാന്‍ പോകുന്നത്.
 
ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ഫയര്‍മാന്‍' എന്ന സിനിമയിലാണ് മമ്മൂട്ടിയുടെ ജോഡിയായി ആന്‍ഡ്രിയ എത്തുന്നത്. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഈ ആക്ഷന്‍ സിനിമയില്‍ മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങളായിരിക്കും ഹൈലൈറ്റ്. 
 
ദീപു കരുണാകരന്‍ ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ വിന്‍റര്‍, ക്രേസി ഗോപാലന്‍, തേജാഭായ് ആന്‍റ് ഫാമിലി എന്നിവയാണ്. ഈ മൂന്ന് സിനിമകളും പരാജയപ്പെട്ടിരുന്നു.