ഡോള്‍ഫിന്‍ ബാറില്‍ മോഹന്‍ലാലും, ചെലവ് ആറുകോടി!

ശനി, 23 നവം‌ബര്‍ 2013 (20:04 IST)
PRO
ദീപന്‍ സംവിധാനം ചെയ്യുന്ന ‘ഡോള്‍ഫിന്‍ ബാര്‍’ എന്ന സിനിമയില്‍ തിര്വന്തോരം സ്ലാങില്‍ സുരേഷ്ഗോപി അടിച്ചുപൊളിക്കാനൊരുങ്ങുന്ന വിവരം മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ പനമുട്ടം സുര എന്ന ബാര്‍ ഉടമയായാണ് സുരേഷ്ഗോപി വേഷമിടുന്നത്. ഇപ്പോഴിതാ, പുതിയ ഒരു വിവരം കൂടി ലഭിക്കുന്നു.

ഡോള്‍ഫിന്‍ ബാറില്‍ മോഹന്‍ലാലും അഭിനയിക്കുന്നു!

അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അനൂപ് മേനോനാണ് ഡോള്‍ഫിന്‍ ബാറിന്‍റെ തിരക്കഥ. അനൂപ് എഴുതിയ ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ സിനിമയാണിത്. മുമ്പ് ചെയ്ത ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും ഹോട്ടല്‍ കാലിഫോര്‍ണിയയുമെല്ലാം ചെറിയ ബജറ്റില്‍ ഒരുങ്ങിയ സിനിമകളായിരുന്നു. എന്നാല്‍ ഡോള്‍ഫിന്‍ ബാറിന്‍റെ ചെലവ് ആറുകോടിയോളം രൂപയാണ്.

വെബ്ദുനിയ വായിക്കുക