ചേട്ടായീസിന്‍റെ കണക്കുകള്‍ നോക്കിയിട്ടില്ല, അടുത്ത പടത്തില്‍ സംയുക്ത?
വെള്ളി, 15 ഫെബ്രുവരി 2013 (15:43 IST)
PRO
തക്കാളി ഫിലിംസ്! പേരിനുതന്നെ ഒരു ചേലുണ്ട്. ബിജു മേനോന്‍, പി സുകുമാര്‍, സച്ചി, ഷാജൂണ്‍ കാര്യാല്‍, സുരേഷ് കൃഷ്ണ എന്നിവരാണ് തക്കാളി ഫിലിംസിന്‍റെ ശില്‍പ്പികള്‍. ഇവരുടെ ആദ്യചിത്രം ‘ചേട്ടായീസ്’ ആയിരുന്നു. ഷാജൂണ്‍ കാര്യാലായിരുന്നു സംവിധാനം.
തക്കാളി ഫിലിംസിന്‍റെ രണ്ടാമത്തെ ചിത്രം ഏതെന്ന് തീരുമാനിച്ചിട്ടില്ല. ചേട്ടായീസിന്‍റെ കണക്കുപോലും ഇതുവരെ നോക്കിയിട്ടില്ലെന്ന് ബിജു മേനോന്‍ പറയുന്നു.
“ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തക്കാളി ഫിലിംസ് രൂപീകരിച്ചത്. ചേട്ടായീസ് എന്ന സിനിമയും നിര്‍മ്മിച്ചു. സിനിമ ലാഭത്തിലാണ്. സത്യത്തില്‍ ആ സിനിമയുടെ കണക്കുകള്‍ പോലും ഞങ്ങള്‍ ഇതുവരെ നോക്കിയിട്ടില്ല” - ബിജു മേനോന്‍ വ്യക്തമാക്കി.
മഞ്ജുവാര്യര്‍ നൃത്തരംഗത്തേക്ക് മടങ്ങിവന്നതോടെ സംയുക്ത വര്‍മ്മയും മടങ്ങിവരുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബിജു മേനോന്‍ അതേപ്പറ്റി പറയുന്നതുകേള്‍ക്കുക - “ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമല്ല ഞങ്ങള്‍ സിനിമാ കമ്പനി രൂപീകരിച്ചത്. അത് സിനിമയോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ്. എന്തായാലും ഞങ്ങളുടെ അടുത്ത പ്രൊജക്ടിന് സംയുക്തയെ ക്ഷണിച്ചുനോക്കാം. വരുമോ എന്നറിഞ്ഞുകൂടാ” - ബിജു വ്യക്തമാക്കുന്നു.
ബിജു മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിജുവിന്‍റെ നായികയായി സംയുക്തയെത്തുമോ? മലയാളികള്‍ ആകാംക്ഷയിലാണ്. “സിനിമയില്‍ അഭിനയിക്കരുതെന്ന് ഞാന്‍ ഒരിക്കലും സംയുക്തയോട് പറഞ്ഞിട്ടില്ല. സംയുക്ത സ്വയം എടുത്ത തീരുമാനമാണത്. സംയുക്ത ഇനി അഭിനയിക്കില്ല എന്നൊന്നും പറയാന്‍ പറ്റില്ല. നാളെ ചിലപ്പോള്‍ അഭിനയിച്ചേക്കാം” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബിജു മേനോന്‍ വ്യക്തമാക്കി.
വിവാഹത്തിന് ശേഷം അഭിനയരംഗത്തേക്ക് മടങ്ങിവരാന്‍ മണിരത്നവും ഹരിഹരനും വരെ ക്ഷണിച്ചിട്ടും സംയുക്ത വന്നില്ല. വിവാഹമുറപ്പിച്ച സമയത്ത് രജനീകാന്തും തന്‍റെ ചിത്രത്തിലേക്ക് ക്ഷണിച്ചിരുന്നു സംയുക്തയെ. അപ്പോഴും സ്വന്തം തീരുമാനത്തില്‍ ഉറച്ചുനിന്നു സംയുക്ത. ഇനി തക്കാളി ഫിലിംസിന്‍റെ അടുത്ത ചിത്രത്തിലെ നായികയായി സംയുക്തയെ പ്രതീക്ഷിക്കുകയാണ് മലയാളക്കര.