മമ്മൂട്ടി വീണ്ടും അഭിഭാഷകക്കുപ്പായം ഇടുകയാണ്. ‘പുതിയ നിയമം’ എന്ന ചിത്രത്തില്‍. അഡ്വക്കേറ്റ് ലൂയിസ് പോത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു ഗംഭീര കഥാപാത്രം. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നു. വാസുകി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മിശ്രവിവാഹിതരായ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. ജനുവരി 30ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്താനിരുന്നതാണ് പുതിയ നിയമം. എന്നാല്‍ ദുല്‍ക്കര്‍ സല്‍മാന്‍റെ ചാര്‍ലിക്കൊപ്പം മത്സരം വേണ്ടെന്ന് കരുതിയാകണം റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ചാര്‍ലി മലയാളത്തില്‍ തരംഗമായ സാഹചര്യത്തിലാണ് മമ്മൂട്ടിച്ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന മെഗാഹിറ്റിന് ശേഷം മമ്മൂട്ടിയും നയന്‍സും ജോഡിയാകുന്ന സിനിമയാണിത്. സമീപകാലത്ത് മമ്മൂട്ടിക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ലൂയിസ് പോത്തന്‍. ഭാസ്കര്‍ ദി റാസ്കല്‍ കൂടാതെ തസ്കരവീരന്‍, രാപ്പകല്‍ തുടങ്ങിയ സിനിമകളിലും മമ്മൂട്ടി - നയന്‍താര ജോഡി ഒന്നിച്ചിട്ടുണ്ട്.
മമ്മൂട്ടി വക്കീല്‍ക്കുപ്പായം ഇട്ടാല്‍ സിനിമ ഉജ്ജ്വലമാകുമെന്ന് മലയാളികള്‍ക്ക് അറിയാം. മമ്മൂട്ടി അഭിഭാഷകനായി അഭിനയിച്ച സിനിമകളിലൊക്കെ അദ്ദേഹത്തിന്‍റെ അഭിനയം കോരിത്തരിപ്പോടെ കണ്ടിരുന്നിട്ടുണ്ട് മലയാളികള്‍.
‘പുതിയ നിയമം’ വരുന്ന പശ്ചാത്തലത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ചില വക്കീല്‍ കഥാപാത്രങ്ങളെ ഓര്‍മ്മിക്കാം.
അടുത്ത പേജില്‍ - ഫ്ലൈറ്റ് ചാര്‍ട്ടുചെയ്തുവന്ന നരി!
ചിത്രം: നരസിംഹം
കഥാപാത്രം: അഡ്വ.നന്ദഗോപാല്‍ മാരാര്‍
അടുത്ത പേജില്‍ - മലയാളികളെ കരയിച്ച വക്കീല്‍ !
ചിത്രം: വിചാരണ
കഥാപാത്രം: അഡ്വ. സേതുമാധവന്‍
അടുത്ത പേജില്‍ - ചിരിപ്പിച്ച വക്കീല്‍ !
ചിത്രം: തന്ത്രം
കഥാപാത്രം: അഡ്വ. ജോര്‍ജ്ജ് കോര വെട്ടിക്കല്‍
അടുത്ത പേജില്‍ - നിഴലില്‍ നിന്ന് വിജയം കണ്ടെത്തിയ അഭിഭാഷകന്‍ !
ചിത്രം: ഒരു അഭിഭാഷകന്‍റെ കേസ് ഡയറി
കഥാപാത്രം: അഡ്വ. അനിയന്‍ കുരുവിള
അടുത്ത പേജില്‍ - നിരപരാധിയെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും!