‘ലേലം2’ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അത് മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുമെന്നാണ്. ചിത്രത്തിന്‍റെ തിരക്കഥ രണ്‍ജി പണിക്കര്‍ ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അഭിനയത്തിരക്കുമൂലം രണ്‍ജി തല്‍ക്കാലം സംവിധാനത്തിന് അവധിനല്‍കിയിരിക്കുകയാണ്.
നിഥിന്‍ രണ്‍ജി പണിക്കര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ജോഷി സംവിധാനം ചെയ്ത ലേലം. അത്രയും മികച്ച ഒരു ആക്ഷന്‍ ഡ്രാമ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ലെന്നാണ് നിഥിന്‍റെ അഭിപ്രായം. അതുകൊണ്ടുതന്നെ ലേലത്തിന്‍റെ രണ്ടാം ഭാഗം നിഥിന്‍ ഗംഭീരമാക്കുമെന്ന് പ്രതീക്ഷിക്കാം.
തോപ്പില്‍ ജോപ്പന്‍റെ ഓഡിയോ റിലീസിംഗ് വേളയില്‍ മമ്മൂട്ടി പ്രസംഗിച്ചത് ഇത് കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്ന സിനിമയാണെന്നാണ്. അങ്ങനെ മമ്മൂട്ടിക്ക് പറയേണ്ടിവന്നത് കസബയിലെ ചില ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ കാരണമാണ്. ആ ഡയലോഗുകള്‍ പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്തായാലും ലേലം 2 വരുമ്പോള്‍ അത്തരം ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി തന്‍റെ മാസ്റ്റര്‍പീസായ ആനക്കാട്ടില്‍ ചാക്കോച്ചിയായി വീണ്ടുമെത്തുമ്പോള്‍ തിയേറ്ററുകളില്‍ ഇടിമുഴക്കം തീര്‍ച്ച. കാത്തിരിക്കാം, ചാക്കോച്ചിയുടെ തകര്‍പ്പന്‍ തിരിച്ചുവരവിന്.