കര്‍ണനുവേണ്ടി ഏറ്റുമുട്ടാന്‍ പൃഥ്വിരാജും മമ്മൂട്ടിയും, മലയാള സിനിമയില്‍ പുതിയ യുദ്ധം, മമ്മൂട്ടിയും കര്‍ണനാകുന്നു, ബജറ്റ് 50 കോടി!
‘എന്ന് നിന്‍റെ മൊയ്‌തീന്‍’ എന്ന മെഗാഹിറ്റ് സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി ‘കര്‍ണന്‍’ പ്രഖ്യാപിച്ചിട്ട് രണ്ടുദിവസം കഴിഞ്ഞിട്ടേയുള്ളൂ. മമ്മൂട്ടിയും കര്‍ണനുമായി എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന് തിരക്കഥ രചിച്ചിരിക്കുന്നത് പി ശ്രീകുമാര്‍.
എന്തായാലും ആര്‍ എസ് വിമല്‍ - പൃഥ്വിരാജ് പ്രൊജക്ട് ‘കര്‍ണന്‍’ എന്ന പേര് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ആ പേരില്‍ മമ്മൂട്ടിച്ചിത്രം ആരംഭിക്കാന്‍ കഴിയില്ല. 100 ദിവസത്തെ ചിത്രീകരണം മമ്മൂട്ടിയുടെ കര്‍ണന് വേണ്ടിവരും. ആന്ധ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകള്‍.