സത്യം പറഞ്ഞാല്‍, എട്ടുവര്‍ഷമായി, മമ്മൂട്ടി പൊലീസ് യൂണിഫോമില്‍ ഒന്ന് തിമര്‍ത്താടിയിട്ട്. അതിന്‍റെ കണക്കുതീര്‍ക്കാനുള്ള വരവാണ് കസബയുടേത് എന്നതില്‍ സംശയമില്ല.
2009ല്‍ പുറത്തിറങ്ങിയ ഡാഡി കൂളിലും 2011ല്‍ പുറത്തിറങ്ങിയ ആഗസ്റ്റ് 15ലും 2012ല്‍ പുറത്തിറങ്ങിയ ഫേസ് ടു ഫേസിലും മമ്മൂട്ടി പൊലീസ് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. എന്നാല്‍ അവയൊന്നും യൂണിഫോമില്‍ തിളയ്ക്കുന്ന പൌരുഷത്തിന്‍റെ പൊട്ടിത്തെറിക്കുന്ന ചിത്രീകരണമായിരുന്നില്ല. തണുപ്പന്‍ രീതിയിലുള്ള കുറ്റാന്വേഷണമായിരുന്നു അവയിലൊക്കെ.