പൊതുവെ മെലിഞ്ഞിരിക്കുന്നവർക്ക് മാത്രമേ സെക്സിയാകാൻ കഴിയുകയുള്ളുവെന്ന ഒരു ധാരണ സിനിമയിൽ ഉണ്ട്. എന്നാൽ, ആ ധാരണ തിരുത്തിയ നടിമാരുമുണ്ട്. നമിത അക്കൂട്ടത്തിൽ മുൻനിരയിലാണ്. സെക്സിയാകാൻ ശരീരഘടന ഒരു പ്രശനമല്ലെന്നും ആർക്കും കഴിയുമെന്നും തെളിയിച്ചിരിക്കുകയാണ് തമിഴ് ഹാസ്യതാരം വിദ്യു രാമൻ.
തമിഴ് സിനിമകളിലെ സ്ഥിരം ഹാസ്യതാരമാണ് വിധ്യുലേഖാ. സെക്സിയാകാൻ തനിക്കും കഴിയുമെന്ന് പറഞ്ഞ വിദ്യു രണ്ട് സെക്‌സി ഫോട്ടോയും പങ്കുവച്ചു. ഹാസ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് സെക്സി ആകാന്‍ സാധിക്കില്ലെന്ന പ്രേക്ഷകരുടെ മനോഭാവത്തെ എതിര്‍ത്ത് വിദ്യു ട്വീറ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘നിങ്ങള്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടിയാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും സെക്സി ആകാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ ധാരണ. എങ്കില്‍ ഞാനാണ് പറയുന്നത് എനിക്ക് സാധിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിദ്യു തന്റെ സെക്സി ലുക്കിലുള്ള ചിത്രം പങ്കുവച്ചത്. കറുത്ത നിറമുള്ള ഗൗണ്‍ അണിഞ്ഞ് സുന്ദരിയായാണ് വിദ്യു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളായ വിദ്യു ഗൗതം മേനോന്‍ ചിത്രമായ നീതാനെ എന്‍ പൊന്‍വസന്തത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഈ നടി.