മിനിസ്ക്രീൻ വഴി സിനിമയിൽ എത്തിയ നടനാണ് എസ് പി ശ്രീകുമാർ. കോമഡി ആയിരുന്നു ശ്രീകുമാറിന്റെ പ്രധാന ഐറ്റം. എന്നാൽ, ജീത്തു ജോസഫ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ മെമ്മറീസിലെ വില്ലൻ വേഷത്തിലൂടെയാണ് ശ്രീകുമാർ എല്ലാവരേയും വിസ്മയിപ്പിച്ചത്.
ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു അടുത്തിടെ ചർച്ചയായത്. 'എല്ലാം വളരെ പെട്ടെന്നായിരുന്നു! ആരെയും അറിയിക്കാന്‍ പറ്റിയില്ല' എന്ന തലക്കെട്ടോടെ ശ്രീകുമാര്‍ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റായിരുന്നു ഇതിനു കാരണം. എന്നാൽ, ഇതൊരു സിനിമയിലെ ഷോട്ട് ആയിരുന്നു.
ചിത്രം കണ്ട് തെറ്റിദ്ധരിച്ച ആരാധകര്‍ പ്രിയ നടന് ശോഭനമായ വിവാഹ ജീവിതം ആശംസിച്ച് സന്ദേശങ്ങള്‍ അയച്ചു. സംഭവം വൈറലായതോടെ എല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാർ.