മലയാള സിനിമയെടുക്കുന്നതും ട്രെയിനിന് തലവയ്ക്കുന്നതും ഒരുപോലെയാണെന്ന് ശ്രീശാന്ത് നായകനായ ‘ടീം ഫൈവ്’ എന്ന സിനിമയുടെ നിര്‍മ്മാതാവ് രാജ് സഖറിയ. ഇനി മലയാളത്തില്‍ സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയില്ലെന്നും രാജ് സഖറിയ പറയുന്നു.
ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍റെ ഭാഗത്തുനിന്ന് നിസഹകരണമുണ്ടായതായാണ് നിര്‍മ്മാതാവിന്‍റെ പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള മെമ്പര്‍ഷിപ്പാണെന്നും വി ഐ പി മെമ്പര്‍ഷിപ്പും തറ ടിക്കറ്റുമുണ്ടോയെന്ന് അറിയില്ലെന്നും രാജ് സഖറിയ പറയുന്നു.
മലയാള സിനിമയില്‍ ലോബിയിംഗ് ഉണ്ടെന്നും ചിലരുടെ സിനിമ മാത്രം നന്നായി ഓടിയാല്‍ മതിയെന്ന നിലപാട് ചിലര്‍ക്കുണ്ടെന്നും ടീം ഫൈവിന്‍റെ സംവിധായകന്‍ സുരേഷ് ഗോവിന്ദ് പറയുന്നു.
വെള്ളിയാഴ്ച റിലീസായ സിനിമയ്ക്ക് തിയേറ്ററുകളില്‍ നല്ല പ്രതികരണമുണ്ടെങ്കിലും സിനിമ തിയേറ്ററുകളില്‍ എത്തിയ കാര്യം പോലും ആരും അറിയാത്ത രീതിയിലുള്ള മാര്‍ക്കറ്റിംഗ് ടീം ഫൈവിന് വിനയാകുകയാണ്.